യാത്രചോദിച്ചോട്ടെ

ഇനി ഞാൻ കരയില്ല

കരയാൻ നേരവുമില്ല

പോകുവാൻ നേരമായി

യാത്ര ഞാൻ ചോദിച്ചോട്ടേ!

കണ്ണുകൾ നനഞ്ഞീലാ

കണ്ണുനീർ വറ്റിപ്പോയി

കൺകളിൽ പൊന്നീച്ചകൾ

മാത്രമായ്‌ പറക്കുന്നു.

വരണ്ടതൊണ്ടയ്‌ക്കുള്ളിൽ

വാക്കുകൾ വഴങ്ങുന്നില്ല

എങ്കിലും തളരാതെ

പിടിച്ചു നില്‌ക്കാം വീണ്ടും!

നടന്നു നീങ്ങാം, നോക്കൂ;

ജീവിതം ചലിച്ചെങ്കിൽ!

Generated from archived content: poem11_oct22_08.html Author: prabhakaran_kizhuppillikkara

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English