ജീവിത പ്രാരാബ്‌ധമത്യുന്നതങ്ങളിൽ
കല്ലുരുട്ടീടും കഠിന പ്രയത്‌നവും!
കൈവിട്ടുതാഴോട്ടുരുളുന്ന കല്ലിനെ
നോക്കിച്ചിരിക്കുന്ന നിസ്സഹായത്വവും
കത്തിക്കരിഞ്ഞ ചുടലക്കളങ്ങളിൽ
നിന്നേറ്റുവാങ്ങിയ ചൂടും വെളിച്ചവും
തൊട്ടുംപുണർന്നും
തളർന്നുറങ്ങീടാതെ
തേടിയലയുന്നു തത്വശാസ്‌ത്രങ്ങളെ
Generated from archived content: poem8_oct.html Author: prabhakaran-kizhuppillikkara