ആയിരം തിരിയിട്ട പൊൻവിളക്കേ!
ആർക്കായിട്ടെരിഞ്ഞു നീ മണിവിളക്കേ
ആയിരം പൂവുകൾ ഒന്നിച്ചു വിരിയുന്നു
ആയിരം വർണ്ണങ്ങൾ ഒന്നിച്ചു ചൊരിയുന്നു
ആയിരം ദേവതകൾ എന്നിലുണർന്നാലും
അമ്മയെന്നുമെന്റെ ഉളളിലല്ലോ?
സത്യവും നീ തന്നെ സ്‌നേഹവും നീ തന്നെ
ജീവിത മന്ത്രവും നീ തന്നെ.
ശക്തിയും നീ തന്നെ മുക്തിയും നീതന്നെ
എന്ന നയിക്കും വെളിച്ചമല്ലോ അമ്മ
ജീവന്റെ ജീവനായ് തുടിക്കുമെന്നുളളിൽ
നാദത്തിൻ നാദബ്രഹ്‌മം ഉണർത്തുമുളളിൽ
വിദ്യയും നീതന്നെ വിത്തവും നീതന്നെ!
അമ്മയെന്തത്ഭുതമമ്മേ.
Generated from archived content: poem1_june28_08.html Author: prabhakaran-kizhuppillikkara