മഞ്ഞപ്പട്ടുപുതച്ചും കൊണ്ടൊരു
പൂത്തുമ്പി പറന്നു വരുന്നുണ്ട്
മഞ്ഞച്ചിറകുകൾ വീശിവിടർത്തിയ
കുഞ്ഞിത്തുമ്പി പൂത്തുമ്പി
പുലർ വേളകളിൽ പൂത്താലവുമായി
തൊഴുതെഴുന്നേൽക്കും പൂവാടി
പൂഞ്ചിറകാലെ വീശിവരുമ്പോൾ
കുളിരണിയുന്നെന്നുള്ളത്തിൽ
പൂന്തേൻ കിനിയും ചുണ്ടുകളാലെ
ചുംബിച്ചങ്ങനെ തേൻനുകരാം
കോടക്കാറുകൾ പെയ്തിറങ്ങുമ്പോൾ
എവിടെയൊളിക്കും പൂത്തുമ്പി
Generated from archived content: poem12_jun28_07.html Author: prabhakaran-kizhuppillikkara
Click this button or press Ctrl+G to toggle between Malayalam and English