വേദോപനിഷത്തുക്കളും ഖുറാനും ബൈബിളും ഞാൻ വായിച്ചിട്ടില്ല എന്ന് ഒരു വിദ്യാർത്ഥി അഭിമാനിക്കുന്നതല്ല മതേതരം. ക്ലാസിക്കുകൾ പഠിച്ച് അവയെല്ലാം ആത്യന്തികമായി ഏകമാർഗത്തിലേക്കാണ് വിരൽചൂണ്ടുന്നത് എന്ന അറിവാണ് മതേതരബോധം. ഞാൻ ഇംഗ്ലീഷ് പരീക്ഷയിൽ എന്നും തോറ്റിട്ടുണ്ട് എന്ന് ഒരു മലയാളി പറഞ്ഞാൽ അതിൽ നിന്ന് അയാൾ മാതൃഭാഷയെ സ്നേഹിക്കുന്നു എന്ന് അർത്ഥമാക്കേണ്ടതില്ല.
Generated from archived content: essay3_aug24_07.html Author: pr_nadhan