മഞ്ഞക്കിളിക്കാട്ടിൽ ചെന്നാലോ?
മഞ്ഞക്കിളിയെ പിടിക്കാല്ലോ.
മഞ്ഞക്കിളിയെ പിടിച്ചാലോ?
പപ്പും, പൂടേം പറിക്കാല്ലോ.
പപ്പും, പൂടേം പറിച്ചാലോ?
ചട്ടീലിട്ടു പൊരിക്കാല്ലോ.
ചട്ടീലിട്ടു പൊരിച്ചാലോ?
എലേ വാട്ടിക്കെട്ടാല്ലോ
എലേ വാട്ടിക്കെട്ടിയാലോ?
ഷാപ്പിന്റെ വാതിലിലെത്താല്ലോ
ഷാപ്പിന്റെ വാതിലിലെത്തിയാലോ?
നമ്മൾക്കൊപ്പം കൂടാല്ലോ!
കളളും മോന്തി രസിക്കാല്ലോ…
പളള നിറച്ചു കിടക്കാല്ലോ.
സമ്പാഃ അമ്മിണി സോമൻ
Generated from archived content: poem14_nov.html