ശിഷ്‌ടലാഭം

ദുഷ്‌ടരെസ്സംരക്ഷിച്ചും

ദുഷ്‌ടർക്കുദാസ്യം ചെയ്‌തും

ഇഷ്‌ടദൈവങ്ങൾ നാട്ടിൽ

നൃത്തമാടുന്നു ക്രൂരം!

അങ്ങനെ ദൈവത്തിന്റെ

സ്വന്തം നാടിത്‌, കണ്ടാൽ

കഷ്‌ടമായ്‌ ശിഷ്‌ടർക്കെല്ലാം

നഷ്‌ടങ്ങൾ സുലഭമായ്‌!

Generated from archived content: poem1_aug27_10.html Author: pi_sankaranarayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here