ഗ്രാമത്തിൽ നിന്നു
നഗരത്തിലെത്തി ഞാൻ;
സുന്ദരം! സുഖകരം!
എന്നു കരുതവേ,
നരകാഗ്നിയിൽ വന്നു
ചുഴലുന്നു! ജീവിതം
എരിയുന്നു, പൊളളുന്നു,
കരിയുന്നു മാനസം!
ഗഗനമേ, വാനമേ
ചിറകുകൾ നൽകണേ;
എന്നെയെൻ ഗ്രാമ-
ക്കുളിരിലെത്തിക്കണേ!
Generated from archived content: poem19_mar9.html Author: pi_sankaranarayanan