വിശ്വാസം

അവൾ ചോദിച്ചു? നിങ്ങൾ ഏഴ്‌* നൂലുകൊണ്ടെന്നെ ബന്ധിച്ചു. ഞാൻ പറഞ്ഞു. “ഇല്ല, അത്‌ ഒരു വിശ്വാസമാണ്‌.” അവൾ, ‘വിശ്വാസം എന്ന്‌ പറഞ്ഞാൽ ഇരുമ്പുലക്ക പോലെയോ…?’ അല്ല, ‘വിശ്വാസം ഒരു നേർത്ത-ചരടാണ്‌.’ അവൾ ‘ചരട്‌ പൊട്ടുന്നത്‌ എപ്പോഴാണ്‌?“ ഞാൻ, ’രണ്ടുവിശ്വാസികൾക്ക്‌ ഇടയ്‌ക്ക്‌ – ഒരു അവിശ്വാസി ജനിക്കുമ്പോൾ.‘

*(ഏഴു നൂലുകൾ, ഹിന്ദുക്കളുടെ വിവാഹത്തിന്‌ 7 നൂലുകൾ ചേർത്ത്‌ പിരിച്ചെടുത്ത ചരടിലാണ്‌ ”താലി“ കോർത്ത്‌ വധുവിന്റെ കഴുത്തിൽ കെട്ടുന്നത്‌.)

Generated from archived content: story6_june.html Author: pc_sajan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here