ആട്ടം

ആട്ടവിളക്കു തെളിഞ്ഞല്ലോ,

ആട്ടം തുടങ്ങി കഴിഞ്ഞല്ലോ,

വേദിയിലാടുവതാരാണ്‌,

വേതാളമല്ലാതെയാരാണ്‌.

കൂടെയാടുവതാരാണ്‌

പൂതനയല്ലാതെയാരാണ്‌.

വേദിയിലാട്ടം കൊഴുക്കുന്നേ

വേദിയിൽ തോറ്റം മുറുകുന്നേ

കാണികളെല്ലാം മറക്കുന്നേ

കാഴ്‌ചയിൽ മുങ്ങിമരിക്കുന്നേ

കാര്യമറിയാതെ പോകുന്നേ, ചുറ്റും

ചോരപ്പുഴകൾ നിറയുന്നേ.

Generated from archived content: poem1_aug.html Author: pavithran_thikkuni

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here