പ്രിയപ്പെട്ട അച്ഛന്,
കത്തു കിട്ടി. അമ്മയുടെ അസുഖം ഗുരുതരമാണെന്നറിഞ്ഞു. അമ്മ മരിച്ചാൽ എന്നെ കാത്ത് ശവശരീരം മോർച്ചറിയിൽ സൂക്ഷിക്കുകയൊന്നും വേണ്ട. ഉടൻതന്നെ മറവു ചെയ്‌തുകൊളളുക. ശവസംസ്‌കരണ ചെലവിന് ഈ കത്തിനൊപ്പം അമ്പതിനായിരം രൂപയുടെ ഡി.ഡി വെയ്‌ക്കുന്നു.
സസ്‌നേഹം, മകൻ ബാബു, യു.എസ്.എ.
ഏക മകന്റെ കത്ത് വായിച്ച് അയാൾ ചാരുകസേരയിൽ നിന്നെണീറ്റു. പിന്നെ കത്തും, ഡി.ഡിയുടെ വലിച്ചു കീറി പുറത്തേക്കെറിഞ്ഞു. അതിനുശേഷം കട്ടിലിൽ തളർന്നു കിടക്കുന്ന ഭാര്യയുടെ സമീപത്തെത്തി അവരുടെ കൈ തന്റെ നെഞ്ചോടു ചേർത്തു വച്ചു.
Generated from archived content: story1_mar.html Author: pavithran-olasseri