രാത്രി ഏറെയായി. മനസ്സിൽ ആധി നിറയുകയാണ്. ‘അച്ഛനെന്തേ ഇത്രവൈകി….?’ എന്നും എന്തു തിരക്കുണ്ടെങ്കിലും ഏഴരയ്‌ക്കു മുൻപേ വീടെത്തുന്നതാണ്. മകനെ സ്‌നേഹിക്കുന്ന അച്‌ഛൻ. അച്‌ഛനെ സ്‌നേഹിക്കുന്ന മകൻ. ഉണർന്നപ്പോഴും തികഞ്ഞ ശൂന്യത. ‘ഇനിയും അച്ഛനെത്തീലല്ലോ…’ മിഴികൾ നിറയുകയാണ്. പേക്കിനാവിലെന്നപോലെ ഉഴറുകയാണ്. എങ്കിലും പ്രജ്ഞയിൽ ഒന്നുമാത്രം മുഴങ്ങുന്നു-ആ വരി മാത്രം. ‘മോന്റെ വിഷമങ്ങളൊക്കെ മാറും. നല്ല നിലയിലെത്തും’ പുറത്ത് മഴ തിമർക്കുകയാണ്. പ്രത്യാശയുടെ മഴ. അകത്തെ അസ്വസ്ഥതയിലേക്കും മഴ പെയ്‌തിറങ്ങുകയാണ്. അച്ഛന്റെ ആത്മാവിന്റെ വാക്കുകളും.
Generated from archived content: story1_july.html Author: pavithran-olasseri