നേതാവിനുനേരെ സിംഹം ചീറിപ്പാഞ്ഞു ചെന്നു. പെട്ടെന്ന് നേതാവ് സിംഹത്തോട് താണുവണങ്ങിപ്പറഞ്ഞു. “അല്ലയോ സിംഹമേ… നീ എന്നെ കൊന്നുതിന്നുകൊള്ളൂ… പക്ഷെ എന്റെയൊരു അന്ത്യാഭിലാഷമുണ്ട്. ഞാൻ കേരളത്തിലെ ഒരു പ്രമുഖ രാഷ്‌ട്രീയപാർട്ടിയുടെ നേതാവും, പ്രസംഗകനുമാണ്. അര മണിക്കൂർ നേരം ഞാൻ പ്രസംഗിക്കും. അത് നീ ക്ഷമയോടെ ഇരുന്നു കേട്ടതിനുശേഷം എന്നെ കൊന്നുതിന്നുകൊള്ളുക.
”അതുമാത്രം എനിക്കു സഹിക്കാനാവില്ല. അതിൽ ഭേദം പട്ടിണി സഹിച്ച് ഞാൻ മരിച്ചോളാം“ തിരിഞ്ഞോടുന്നതിനിടയിൽ സിംഹം വിളിച്ചുപറഞ്ഞു.
Generated from archived content: story1_feb10_11.html Author: pavithran-olasseri