എയ്‌ഡ്‌സിനു ശേഷം കൊഹാബിറ്റേഷൻ

കൊഹാബിറ്റേഷൻ അഥവാ സ്ര്തീയും പുരുഷനും വിവാഹം കഴിക്കാതെ ഒരുമിച്ചു ജീവിക്കുക എന്ന വ്യവസ്ഥിതി

പാശ്ചാത്യരാജ്യത്തു നിന്നും ഭാരതത്തിലേയ്‌ക്കും ഇപ്പോഴിതാ കേരളത്തിലേയ്‌ക്കും കടന്നുവന്നിരിക്കുന്നു.

പാശ്ചാത്യജീവിതത്തെ അന്ധമായി അനുകരിച്ച്‌ ജീവിതത്തിലേയ്‌ക്കും പരീക്ഷണം തുടങ്ങികഴിഞ്ഞിരിക്കുന്നു

നമ്മുടെ ജനത.

കുടുംബം എന്ന പാവനപ്രസ്ഥാനമാണ്‌ ഇതുമൂലം തകർന്നടിയുന്നത്‌. ചരിത്രം തുടങ്ങിയ നാളുകൾ തൊട്ടേ നാം

കാത്തുസൂക്ഷിച്ചുപോന്ന അന്തസ്സ്‌, അഭിമാനം, തറവാടിത്തം എന്നിവയാണ്‌ ഇവിടെ മാനഭംഗം ചെയ്യപ്പെടുന്നത്‌.

വസ്ര്തങ്ങൾ മാറുന്നതുപോലെ പങ്കാളിയെ മാറുന്ന ഇടപാട്‌. ഈയൊരു സാഹചര്യത്തിൽ ഇവിടെ പിറക്കുന്ന

പുതിയ തലമുറ ഉത്തരവാദിത്വമില്ലാത്തവരായി വളർന്ന്‌ പുതിയ ഭീകരസംഘടനയുടെ വക്താക്കളായി മാറിയാൽ

അതിൽ അതിശയം പറയാനില്ല. നമ്മുടെ രാഷ്ര്ടപൈതൃകം ആകെ താറുമാറായി പോകുന്ന ഈ

പ്രവണതക്കെതിരെ തുറന്നു പ്രവർത്തിക്കേണ്ടതും, പ്രതിഷേധിക്കേണ്ടതും ഇവിടുത്തെ യുവജനതയാണ്‌.

അവിഹിതമായി ഒരു യുവാവും യുവതിയും ഏതെങ്കിലുമൊരു സാഹചര്യത്തിൽ ലോഡ്‌ജുമുറിയിൽ

ഒന്നിച്ചുകഴിഞ്ഞാൽ അവർക്കെതിരെ അട്ടഹാസം മുഴക്കുന്ന പോലീസും ജനങ്ങളും ഈ പരിഷ്‌ക്കാരത്തെ

എങ്ങനെയാണ്‌ നോക്കികാണുന്നത്‌…? സംസ്‌കാരസമ്പന്നർ എന്നു പറയുന്നവർ ഇതിനെതിരെ

പ്രതിഷേധിക്കാത്തത്‌ എന്തേ?

കൊഹാബിറ്റേഷനു വിധേയമായവരെ അറസ്‌റ്റുചെയ്തു ശിക്ഷ നടപ്പാക്കുന്ന സമ്പ്രദായം കൊണ്ടുവന്നാൽ മാത്രമേ

ഇതു തടയാൻ പറ്റൂ. അതല്ലെങ്കിൽ നാമെല്ലാം കൈയും കെട്ടി നോക്കി നിൽക്കേണ്ട അവസ്ഥവരും. വരുന്നത്‌

അനുഭവിക്കുക. പക്ഷെ എല്ലാവരും ഒന്നോർക്കേണ്ടതുണ്ട്‌ – എയ്‌ഡ്‌സിനു ശേഷം പാശ്ചാത്യസംസ്‌കാരത്തിൽ

നിന്നും നമുക്ക്‌ ലഭ്യമായ മറ്റൊരു മഹാവിപത്താണ്‌ ഈ കൊഹാബിറ്റേഷൻ.

Generated from archived content: eassy1_oct16_07.html Author: pavithran-olasseri

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here