നിന്റെയോർമ്മകളൊരു
നിറനൊമ്പരമായി-
ക്കൊണ്ടു ഞാൻ നടന്നപോലെ
ന്നന്തരാത്മാവിങ്കൽ
നാളുകൾ മാസങ്ങളായ്,
വർഷമായ് മാറിപ്പോകെ
വേദനയുണർത്തുന്നില്ലിന്നു
നിൻനിനവുകൾ
എന്നകതാരിൽപ്പണ്ടു
നീയുണർത്തിയപോലെ
ദുഃഖഹേതുവായ്‌ത്തീരു
മോർമ്മകൾ ഹൃദന്തത്തിൽ
മുറിപ്പാടുണ്ടാക്കത്തതെന്തു
കൊണ്ടാവാം മന-
മാർദ്രതവറ്റിപ്പോയകൂപമായതോ, കാല-
മോർമ്മ തൻ മുറിപ്പാടു-
നിർമ്മമം മായ്‌ക്കുന്നതോ?
Generated from archived content: poem5_may21_08.html Author: padmadas
Click this button or press Ctrl+G to toggle between Malayalam and English