ചിറി കോട്ടിയ കത്തി
മുനയൊടിഞ്ഞ പെൻസിൽ
എരിഞ്ഞടങ്ങിയ കനൽക്കട്ട
മൂപ്പ്‌പൊയ്‌പോയ വാൾമുന
അറ്റം കൂർക്കാത്ത അമ്പ്
ലക്ഷ്യം തെറ്റിയ കല്ല്
എന്തുവേണമെങ്കിലും വിളിക്കാം
നിങ്ങൾക്ക് വാക്കിനെ
എന്റെ നെഞ്ചിന്റെ
കനൽച്ചൂട് തട്ടാത്തവയാണ്
അവയെന്നു മാത്രം
പറയാതിരിക്കുക
Generated from archived content: poem3_mar1_10.html Author: padmadas
Click this button or press Ctrl+G to toggle between Malayalam and English