ചത്ത ഉറുമ്പ്‌

ചത്ത ഉറുമ്പ്‌

പുസ്‌തകത്താളിന്റെ

വെളളയിൽ

പതിഞ്ഞ മേഘത്തുണ്ട്‌

തൊട്ടിളക്കുമ്പോൾ

മരത്തിൽ നിന്നും കാറ്റിൽ

അറ്റുവീഴും കരിയില പോൽ

ആ മരങ്ങൾക്കിടയ്‌ക്ക്‌

ഞെരുങ്ങിയമർന്ന്‌

എത്ര ദുഃസ്സഹമായിരുന്നിരിക്കാം

അതിന്റെ മൃതി.

Generated from archived content: poem3_mar9.html Author: pa_anish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here