ഇടയ്ക്ക് കാറ്റായി
ഇടയ്ക്ക് വർഷമായ് കനലെരിക്കുന്ന
വേനൽ മധ്യാഹ്നമായ്
നനുത്ത പൂക്കൾ തൻ
വസന്തമായ്, തണുപ്പുറഞ്ഞ രാവിന്റെ
ശിശിരമായ്, മഞ്ഞു കുതിർന്ന സ്വപ്നത്തിൻ
നീര ഹേമന്തമായ് നിലച്ചിടാത്തതാം
തുടർച്ചയായ് കാലം
നിലച്ചു പോയതാം
മനസ്സുമായ് ഞാനും
Generated from archived content: poem2_mar.html Author: pa_anish