പരിമിതം

കാണാനുളള

ധൃതികൊണ്ടായിരിക്കാം

കുറേ കാഴ്‌ചകളെ

ഞാൻ വിട്ടുകളയുന്നുണ്ട്‌.

കേൾക്കാനുളള

ധൃതികൊണ്ടാവാം

മുഴുവൻ കേൾക്കാത്തതാണ്‌

പാട്ടുകൾ ഏറെയും.

എഴുതാനുളള

ധൃതികൊണ്ടായിരിക്കാം

എഴുതപ്പെടാത്തതാണ്‌

ഭാവങ്ങളേറെയും.

അനുവദിക്കപ്പെട്ടിട്ടുളളത്‌

പരിമിതമായ നിമിഷങ്ങളാണ്‌

ഒരു കുമ്പിൾ തണുപ്പുകൊണ്ട്‌

തീരുന്ന ദാഹമല്ല

എന്റേത്‌!

Generated from archived content: poem13_dec.html Author: pa_anish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here