ഒരു പൂവിനെപോലെ

പൂവാം ശലഭത്തെ

സ്വീകരിക്കുവാനല്ലോ

മൃദുവാമിതൾ നീർത്തി-

ക്കാത്തിരിക്കുന്നു ഭൂമി

ഋതുക്കൾ പലേ നിറച്ചി-

റകാർന്നണയുന്നു

മഴവില്ലിനാൽ മേഘ-

ച്ചിത്രങ്ങൾ വരയ്‌ക്കുന്നു.

ശ്യാമമാം ചിറകിനാലോർമ്മകൾ

കുളിരുന്നോരേകാന്ത മോഹങ്ങൾക്കു

സാഫല്യത്തിൻ പൂർണ്ണത

കടുവർണ്ണ വിസ്‌മയ

ച്ചിറകാൽ മായാസ്വപ്‌ന

സ്‌ഫടികത്തിളക്കം പോൽ

ശൂന്യത മായ്‌ച്ചീടുന്നു.

ഹിമപെൺ ശകലങ്ങൾ

പൊഴിയും ശിശിരമായ്‌,

ഉറയും തണുപ്പിന്റെ

മറക്കാ ഹേമന്തമായ്‌

ഋതുക്കൾ പലേനിറ-

ച്ചിറകാർന്നണയുന്നൂ

ഒരു പൂവിനേപ്പോലെ

കാത്തിരിക്കുന്നു ഭൂമി.

Generated from archived content: poem10_aug.html Author: pa_anish

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English