ഉണ്ടായിരുന്നേറെ
ഇഷ്ടമെനിക്കെന്നാല്‍
ഒന്നുമേ ചൊല്ലാതെ
നീ നടന്നകന്നു പോയ്
നോക്കിക്കൊതിപ്പിച്ച്
ചിരി തൂകിയും
നൊമ്പരങ്ങള്‍ നല്‍കി
മിഴി നനച്ചും
ഏതോ നിഗൂഢമാം ദിക്കിലേക്ക്
എന്നെയുപേക്ഷിച്ചു നീ തനിച്ച്
എങ്കിലുമെന്റെയീ പൂര്‍ണാശ്രമത്തില്‍
ഞാന്‍ കാത്തിരിക്കും
നിന്റെ വരവിനായ് ഓമലാളേ…
Generated from archived content: poem2_july22_13.html Author: p_sukumaran