മിസൈൽ ലക്ഷ്യം തെറ്റി പതിച്ചാണ് എണ്ണക്കിണറുകൾക്ക് തീ പിടിച്ചത്. അണയ്‌ക്കാൻ കഴിയാതെ അവ കത്തിക്കൊണ്ടേയിരുന്നു. പ്രസിഡന്റ് ബുഷ് ആകെ അസ്വസ്ഥനായി. കിണറുകൾ ഇങ്ങനെ കത്തിക്കൊണ്ടിരുന്നാൽ ഭൂമിയിലെ പ്രാണവായുവിന്റെ അളവുകുറയില്ലേ? വൈറ്റ് ഹൗസിൽ നിന്നും ഉടൻ കല്‌പനയുണ്ടായി. “ഭൂമിയിലെ പാവങ്ങളെ മുഴുവൻ കൊന്നൊടുക്കിൻ… പ്രാണവായുവിന്റെ സന്തുലിതാവസ്ഥ പരിരക്ഷിക്കപ്പെടട്ടെ!”
Generated from archived content: story6_may28.html Author: p-sukumaran