കേവലം ഒരു നാട്ടുമ്പുറത്തുകാരനായ ഞാൻ ഒരു പട്ടണപ്പരിഷ്‌കാരിയെ കല്യാണം കഴിച്ചുപോയി എന്നതാണ് എനിക്കു സംഭവിച്ച ദുര്യോഗം. പൂർവ്വകാലപ്രണയത്തിൽനിന്നും അവളെ എന്നിലൂടെ മോചിപ്പിക്കാൻ കഴിഞ്ഞു എന്ന് അവളുടെ അച്‌ഛൻ സമാധാനിച്ചു. കാമുകനുമൊത്ത് അവൾ എന്നിൽനിന്ന് അകന്നകന്ന് പോകുന്നത് നോക്കിനിൽക്കുവാനേ എനിക്ക് കഴിയുമായിരുന്നുളളൂ. അവളുടെ ഒളിച്ചോട്ടത്തെ അനശ്വരമായ പ്രണയമെന്നാണ് ഒരു സാഹിത്യനിരൂപകൻ വിശേഷിപ്പിക്കുന്നത്. ഞാനാണോ നിരൂപകനാണോ സഹതാപമർഹിക്കുന്നത് എന്ന് വായനക്കാർ തീരുമാനിക്കുക.
Generated from archived content: story5_dec17_05.html Author: p-sukumaran