കർഷകൻ

മനസ്സിലെന്നും ഒരു കൊച്ചുകർഷകനുണ്ടായിരുന്നതുകൊണ്ടാവാം രണ്ടു കുരുമുളക്‌ വളളികൾ വീട്ടുമുറ്റത്ത്‌ നട്ടു പരിപാലിക്കാൻ തോന്നിയത്‌. അവനിറയെ കുരുമുളക്‌ വിളഞ്ഞുപഴുത്തു. അവ വിറ്റപ്പോൾ 200&- രൂപാ കിലോയ്‌ക്കു ലഭിച്ചു. ഒരു വരുമാനം കൂടിയാവുമല്ലോയെന്നോർത്ത്‌ വീട്ടിന്റെ ചുറ്റുവട്ടത്തൊക്കെയും വളളികളിട്ടു. അവയൊക്കെ നന്നായി വിടർന്നു പന്തലിച്ചു. ഏറെ വിളവുമുണ്ടായി. തൂക്കിവിറ്റപ്പോൾ കണ്ണുകൾ നിറഞ്ഞുപോയി. കിലോയ്‌ക്ക്‌ 45 രൂപാ. ഒരു ജോലിയുണ്ടായിരുന്നത്‌ കൊണ്ട്‌ ആത്മഹത്യ ചെയ്യേണ്ടിവന്നില്ല.

Generated from archived content: story4_may21_08.html Author: p-sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English