ഇപ്പോൾ അതും ഓർക്കുന്നില്ല

വർഷങ്ങൾക്ക്‌ മുൻപായിരുന്നു. പുറത്ത്‌ കോരിച്ചൊരിയുന്ന മഴ. നല്ല തണുപ്പും. കാലവർഷമോ തുലാവർഷമോ ആയിരിക്കണം. കൂടയുണ്ടായിരുന്നെങ്കിലും മൂന്നുപേരും നനഞ്ഞിരുന്നു. അപ്പോൾ സമയം പകൽ പത്തുമണി. ഞങ്ങൾ മൂന്നുപേർക്കും മൂന്നിടത്താണ്‌ ഇരിപ്പിടം തരപ്പെട്ടത്‌. ഹാളിൽ നിറയെ ആളുകളായിരുന്നുവല്ലോ.

അദ്ധ്യക്ഷനാരായിരുന്നു എന്ന്‌ ഇപ്പോൾ ഓർമ്മയില്ല. യോഗം ഉദ്‌ഘാടനം ചെയ്‌തത്‌ എം.എൻ.കുറുപ്പോ എരുമേലിയോ ആണ്‌. ഒന്നോർക്കുന്നു. സമഗ്രമായ ഒരു സാഹിത്യസംവാദം അവിടെ നടക്കുകയുണ്ടായി.

ഗോതമ്പ്‌ മാലധരിച്ച്‌ ചന്ദ്രിക ഉണ്ടായിരുന്നു. തൊട്ടടുത്ത്‌ ദാസൻ. അവന്റെ മനസ്സിൽ അപ്പോഴും വെളളിയാങ്കല്ലുകളും തുമ്പികളും മാത്രം. ചന്ദ്രിക കെഞ്ചി. “ദാസേട്ടാ എനിക്കൊരു ജീവിതം തരൂ..” അവൻ ഒന്നും മിണ്ടിയില്ല. എല്ലാ പ്രതീക്ഷകളും അസ്‌തമിച്ചപ്പോൾ പുഴയുടെ ആഴങ്ങളിൽ അവൾ അഭയം കണ്ടെത്തിയെന്ന്‌ മയ്യഴിയുടെ കഥാകാരൻ.

-കാഥികന്റെ പണിപ്പുരയിൽ ചിന്താമഗ്നനായി എം.ടി.

-ആട്ടുകട്ടിലിൽ എന്തോ ഓർത്തുകൊണ്ട്‌ ഉണ്ണികൃഷ്‌ണൻ പുതൂർ.

എല്ലാം കഴിഞ്ഞ്‌ എപ്പോഴാണ്‌ ഞങ്ങൾ പിരിഞ്ഞത്‌? ഇപ്പോൾ അതും ഓർക്കുന്നില്ല.

Generated from archived content: story3_nov.html Author: p-sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here