പത്രം നടത്തുവോർ
മുതലാളിമാർ
അവരുടെ നിഷ്‌പക്ഷപക്ഷം
സമ്പന്നവർഗ്ഗത്തിൻ പക്ഷം
പത്രത്തിനായി
വാർത്ത ചമയ്‌ക്കുവോർ
കോളമെഴുതുവോർ
കാർട്ടൂൺ വരയ്‌ക്കുവോർ
എല്ലാം കൂലിക്കുപണിചെയ്യും കൂട്ടർ
മുതലാളിമാരുടെ
പത്രങ്ങൾ വായിച്ചു
കോൾമയിർകൊളളുവോർ
ഓർക്കുക; നാമീമണ്ണിൽ
കേവലം നിസ്വർ
മറന്നുപോകുന്നെപ്പോഴും നാം
നാമൊന്നാണെന്നൊരു സത്യം.
Generated from archived content: poem5-feb.html Author: p-sukumaran