വാഗ്‌ദത്തഭൂമി

ഉടുതുണിക്കൊരുമുഴം

മറുതുണിയില്ലാത്തോർ

ഒരു നേരമെങ്കിലും

അന്നമുണ്ണാത്തവർ

അക്ഷരമുറ്റത്തു

കാലൊന്നുകുത്തുവാൻ

ഭാഗ്യമെഴാത്തവർ

ഇനിയെത്രകാലമവർ

കാത്തിരുന്നീടണം

ആ വാഗ്‌ദത്തഭൂമി

കരഗതമാകുവാൻ?

Generated from archived content: poem17_apr.html Author: p-sukumaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here