ഗാന്ധർവ്വം

അവരുടെ വിവാഹം ആരും അറിഞ്ഞിരുന്നില്ല. രേഖാമൂലം വിവാഹം നടന്നുവോ? ആർക്കും അറിഞ്ഞുകൂടാ. ആരോ പറഞ്ഞു. അവർ വിവാഹിതരായെന്ന്‌ പലരും വിശ്വസിച്ചില്ല. ചിലർ വിശ്വസിച്ചു. വീട്ടുകാർക്ക്‌ എതിർപ്പായിരുന്നു. എങ്കിലും എല്ലാം അതിന്റെ വഴിക്കുനീങ്ങി…! മാസങ്ങൾ കഴിഞ്ഞു. ഒരു വാർത്ത പരന്നു. അവൾ ഗർഭിണിയാണെന്ന്‌. പലരും വിശ്വസിച്ചു. ചിലർ വിശ്വസിച്ചില്ല.

ഒരു നാൾ തെരുവിൽ സംസാരമായി. അവൾ തൂങ്ങി നിൽക്കുന്നു എന്ന്‌. പലരും കാണാൻ പോയി. ശരിയാണെന്നുറപ്പുവരുത്തി. അവനും സ്ഥലത്തുണ്ടായിരുന്നു. പോലീസ്‌ എത്തി. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ ആത്മഹത്യയെന്നും, ഗർഭിണിയെന്നും എഴുതിയിരുന്നു. മർദ്ദനം സഹിക്കാനാവാതെ തൂങ്ങി മരിച്ചതാണെന്നും ജനം കുറെക്കാലം പറഞ്ഞു.

അവൻ ഇന്നും കുഴപ്പമില്ലാതെ കുടുംബമായി ജീവിക്കുന്നു.

Generated from archived content: story2_may28.html Author: p-ramakrishnapilla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here