മുലഞ്ഞെട്ടിലെ
സ്‌നിഗ്‌ധത നുകരാത്ത
ശൈശവം.
വാൽസല്യത്തിന്റെ
എണ്ണതേച്ചുമെഴുക്കാത്ത
ബാല്യം.
ഉളളം കൈയിൽ
തുളവീണ കൗമാരം.
പ്രണയമുടഞ്ഞ യൗവനം
അനാഥ വാർദ്ധക്യം
ഇനി
ഞാനെന്നെ
ആർക്കുപകുക്കേണ്ടു?
Generated from archived content: poem6_july.html Author: oranelloor+babu