അടർ മണ്ണിനാഴങ്ങളിൽ
തീവിഴുങ്ങിത്തകർന്ന
ചുരക്കാമുലക്കണ്ണുകൾ
രത്ന ഗർഭത്തിൽ
വാർന്ന കൃഷ്ണമണിക്ക്
ആഴിയാഴവും
നക്ഷത്രദീപ്തിയും
നനവാർന്ന ഹൃദയത്തിൽ
കുഴമണ്ണിന്നാർദ്രതയും
കുശവഗന്ധവും
ഒടുവിൽ ചുവടടിമറന്ന
രാമപാദം സീതയനംതേടി-
ത്തളർന്ന വിഷമവൃത്തം
Generated from archived content: poem3_dce26_07.html Author: oranelloor+babu