തുഴക്കാരൻ

പുഴയിൽ കണ്ണാടി നോക്കിയ

സൂര്യനും, പുഴപോലെ

തുഴയെ പ്രണയിച്ച തുഴക്കാരനും

സ്വസ്‌തി! പണ്ട്‌ പുഴയ്‌ക്ക്‌

അടിയൊഴുക്കായിരുന്നെന്ന്‌

പഴമക്കാരുടെ തോറ്റം

ഇന്ന്‌ മേലൊഴുക്കാണെന്ന്‌

പുഴവാരുന്നവരുടെ ദുരമൊഴി!

തുഴയെറിഞ്ഞ തുഴക്കാരന്‌

പുഴവാരിയ നമ്മൾ കണക്ക്‌

തീർത്തേപോകുക.

Generated from archived content: poem13_mar.html Author: oranelloor+babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here