ഇത്തിരിമുറ്റത്തെത്തിയാൽ-നല്ല
കാവ്യം ചമയ്‌ക്കുവാൻ മോഹം
ഒത്തിരിനാളുകൾ കൊണ്ടേ-ഞ്ഞാനും
ഇത്തിരുമുറ്റത്തു പോരും
ആരോരുമറിഞ്ഞിട്ടില്ല-പോട്ടെ
യാതൊന്നും മിണ്ടീട്ടുമില്ല
ഉളളിലൊടുങ്ങാത്ത ഖേദം-എന്നാൽ
തളളിക്കളയാവതല്ല.
അക്ഷരശ്ലോകങ്ങളൊട്ടും ഞാനോ
ചൊല്ലിപഠിച്ചിട്ടുമില്ല.
ഇത്തിരുമുറ്റത്തെത്തിയാൽ-പിന്നെ
കാവ്യസരിണിയൊഴുകും
എന്നാലെഴുതുവാൻ പേന-എടു
ത്തൊന്നെഴുതുവാൻ തുനിഞ്ഞാൽ
തത്തിക്കളിക്കുന്നു നാവിൽ-പല
തൊന്നിടചേർന്നങ്ങുനില്‌കും
ആകാവ്യങ്ങളെല്ലാം-ചൊല്ലി
പകർത്തുവാനെന്റെമോഹം
ഇത്തിരുമുറ്റത്തെത്തിയാൽ-നല്ല
കാവ്യം രചിക്കുവാൻ തോന്നും
ഹൃത്തടം സ്‌പന്ദനമാർന്ന-നല്ല
നർത്തനമുൾകൊണ്ടുകണ്ടു.
Generated from archived content: poem7-jan.html Author: nv-chettur