ആംബുലൻസിലെ ചൂണ്ട

ആംബുലൻസിന്‌ അളക്കാനുളളത്‌

ആയുസ്സിന്റെ നീളമാണ്‌.

ആക്‌സിലേറ്ററിന്റെ

ചലനനിയമത്തിലാണ്‌

ഹൃദയമിടിപ്പുകൾ നിർണ്ണയിക്കപ്പെടുന്നത്‌.

ചൂണ്ടയിൽ നിന്നും

മത്സ്യങ്ങൾ വിശപ്പുമാറ്റുന്നത്‌

ജീവൻ പകരം നൽകിയാണ്‌.

സ്രഷ്‌ടാവ്‌

ചൂണ്ടക്കാരൻ

ഇരയിട്ടു ഇര പിടിക്കുന്നു.

ഏദനിൽ

നാഗമായിരുന്നു ചൂണ്ട

കൊത്തിയത്‌ നാരിയും

മരണം വിശക്കുന്നവന്‌

ആംബുലൻസിൽ തന്നെയുണ്ട്‌

അന്നമുളള ചൂണ്ട

അവസാനത്തെ അത്താഴം

Generated from archived content: poem16-feb.html Author: nowshad-pathanapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here