വേനലിൽ
വെന്തപകൽ
പകുത്ത്
ഭക്ഷിക്കുമ്പോഴായിരുന്നു
പുഴയുടെ വസ്‌ത്രങ്ങൾ
കരിഞ്ഞു പോയത്
നട്ടുച്ചയിൽ
കരിമേഘം
വിരുന്നുകൊണ്ടുവന്ന സന്ധ്യ
പുഴയെ നോക്കിനിന്നുപോയി
നേരം വെളുത്തപ്പോൾ
വെള്ളവസ്‌ത്രം പുതച്ച്
പുഴയെ നോക്കി നിന്നുപോയി
നേരം വെളുത്തപ്പോൾ
വെള്ളവസ്‌ത്രം പുതച്ച്
പുഴ ഉറങ്ങുകയായിരുന്നു
Generated from archived content: poem15_jan29_07.html Author: nowshad-pathanapuram