നിയോഗം

കവിത

വേദനയില്ലാത്ത ലോകമാണെന്നുന്നം

ഭാവനാ കല്പിതം മാത്രമാണോ

ജന്മജന്മാന്തര കർമ്മഫലങ്ങൾ തൻ

പൊക്കിൾക്കൊടിയല്ലേ വേദനകൾ

ആകസ്‌മികമല്ലയീ ലോകത്തിലൊന്നും

മൂലപ്രകൃതി നിയോഗമത്രെ

വേദനയില്ലാത്ത ലോകത്തിലെത്തുവാൻ

കാണേണ,മൊക്കെയുമൊന്ന്‌ പോലെ

സജ്ജനസംഗമ നാമജപങ്ങളാൽ

സൽക്കർമ്മ പന്ഥാവിലെത്തിപ്പെടും

ഉൽകൃഷ്ട ചിന്തയും സത്യധർമ്മങ്ങളും

മുജ്ജന്മകർമ്മഫലങ്ങളേകും

നമ്മളിലുളളതാം നമ്മഗെ സൂക്ഷിച്ചാൽ

വേദനയില്ലാത്ത ലോകത്തെത്താം.

Generated from archived content: poem3_nov23_06.html Author: nn_ramanutty

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here