ഇക്കണ്ട കാലമത്രയും നിര്‍ത്താതെ മുഴങ്ങിക്കൊണ്ടിരുന്ന മാതൃഭാഷയെന്ന പിന്‍വിളിക്ക് ഇനിയെങ്കിലും ഒരു മറുപടി നില്‍കാതിരിക്കാന്‍ കഴിയാത്തതു കൊണ്ടു മാത്രമാണ് ദേശദേശാന്തരങ്ങളിലൂടെ നടത്തിയ ദീര്‍ഘയാത്രകളവസാനിപ്പിച്ച് മലയാള മണ്ണിലേക്ക് അയാള്‍ വണ്ടി കയറിയത്ട്രെയിനിറങ്ങി കാത്തുനിന്ന്, ബസ് വന്നു ചേര്‍ന്നപ്പോള്‍, ബോര്‍ഡില്‍ ഗ്രാമത്തിന്റെ പേര് എഴുതി വച്ചിരിക്കുന്നത് മലയാളത്തിലല്ലല്ലോ എന്നമ്പരന്നു പോയി. യാത്രക്കാര്‍ക്കിടയില്‍ തിങ്ങിഞരുങ്ങിയിരിക്കുമ്പോള്‍ ചന്ദനക്കുറി മായാത്ത കണ്ടക്റ്റര്‍, ബസിന്റെ ബോര്‍ഡില്‍ കണ്ട് ഉത്തരത്തിനുള്ള ചോദ്യമെറിഞ്ഞു.‘കിധര്‍ ജാനാ ഹെ?’
Generated from archived content: story2_june5_13.html Author: nithish_g