എനിക്കു ഭയമാണ്
നിറഞ്ഞ ചിരികളിൽ
വിടരുന്ന കണ്ണുകളിൽ
സംശയത്തിന്റെ നിഴലുണ്ട്
ഇത് അധീശത്വത്തിന്റെ
വർത്തമാനം
ഇവിടെ കണ്ണുകൾക്ക്
നാവിന്റെ ധർമ്മം
പരസ്യപ്പലകകൾ വഴികാട്ടികൾ
ചുവരുകളിൽ വേർപിരിയുന്ന
ബന്ധങ്ങൾ
ജാടനുരയുന്ന പ്രണയങ്ങൾ
വഴിപ്പെടലുകളുടെ സൗഹൃദം
കാലത്തിന്റെ ഭ്രാന്തൻ ചലനങ്ങൾ
നമുക്ക് നമ്മെ നഷ്ടമാവുന്നു…
ഈ കറുത്ത നിശബ്ദതയിൽ…
നാമന്യരാവുകയാണ്…
Generated from archived content: poem12_jun1_07.html Author: nishad_attuvallikattil
Click this button or press Ctrl+G to toggle between Malayalam and English