അകലെക്കാലം കേട്ടു മടുത്തോരു-
രുഞ്ഞാൽപ്പാട്ടുകളും
അരികെക്കണ്ണീർ വഴികളിൽ വീണി-
ട്ടുരുകും നോവുകളും!
നിറവിൻ ഹൃദയസ്‌പന്ദനതാളം
വിസ്‌മൃതി പുൽകുന്നു
നിഴലുകളിരുളിന്നിമകൾ തുറക്കാ-
തടരുടൽ തേടുന്നു!
ഉളളുവിറപ്പുഉണ്മകൾവറ്റിയ-
യുൾത്തട ഭീതികളിൽ
അരിയൊരു വാക്കിൻ ചിരപരിഹാസ
ധ്വനിയായോണമിനി!
Generated from archived content: poem12_oct.html Author: neetha_as
Click this button or press Ctrl+G to toggle between Malayalam and English