മഴക്കടലില്‍
ചില വീടുകള്‍ വിറയ്ക്കുന്നു
വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന
ആമകള്‍ പോലെ
ചില വീടുകള്‍ നീന്തുന്നു
അടുക്കളകള്‍ പാടത്തെ
തോട്ടുവരമ്പിലേക്ക്
നിശബ്ദം ഇഴഞ്ഞിഴഞ്ഞെത്തുന്നു
ജീവിതം ചില ചൂണ്ടയില്‍
കണ്ണും നട്ട് കുട്ടികളായിരിക്കുന്നു
ശാന്തമായ് വള്ളങ്ങള്‍
മൂകം വിതുമ്പിപ്പോകുന്നു
വാനില്‍ ഒരൊറ്റക്കുരുവിയും
പറന്നു പറന്നകലുന്നു
എല്ലാ വഴികളേയും
മഴക്കടല്‍ വിഴുങ്ങി
കിതച്ചു നില്‍ക്കുന്നു.
Generated from archived content: poem2_mar7_14.html Author: nayanan_nandiyod