മുഖ്യസചിവനും പണസചിവനും ഭണ്ഡാരം തപ്പിനോക്കി. അത് കാലിയാകുന്ന കാലത്തെക്കുറിച്ച് വേവലാതിപ്പെട്ട് ചിന്തവായിച്ച് ദേശാഭിമാനികളായി. നാട്ടുകാർക്ക് ശല്യമായ പോലീസ്‌സേന പിരിച്ചുവിടാൻ അവർ ബിനീഷ് ഭാഷയിൽ കോറിയാടി. പോലീസുകാർ ബഹു വെപ്രാളപ്പെട്ടു എന്നും വിജയകരമായി ചിന്ത വായിച്ചു എന്നും കുഞ്ഞഹമ്മദ് ബുജി.
സംഘടനാതലത്തിൽ അവർ മുഖ്യസചിവനെയും ആഭ്യ-അന്തര സചിവനെയും കണ്ടുമൊഴിഞ്ഞു. പോലീസുകാർക്ക് ഇനി മുതൽ ശമ്പളം വേണ്ട, എന്നു മാത്രമല്ല ഓരോ മാസവും ഓരോ മാസത്തെ ശമ്പളം ഓരോ പോലീസുകാരനും സ്വയം അദ്ധ്വാനിച്ച് ഖജനാവിലേയ്‌ക്ക് അടയ്‌ക്കുകയും ചെയ്യും. പോലീസിനെ പിരിച്ചുവിടാതിരുന്നാൽ മതി. പോലീസുകാരുടെ വർഗ്ഗബോധവും അദ്ധ്വാനശീലവും രാജ്യസ്‌നേഹവും കണ്ട് മുഖ്യസചിവൻ ദീർഘമായി സന്തോഷിച്ച് ചിരിച്ചു. അഭ്യസചിവൻ കമ്മീഷനായേ ചിരിച്ചുള്ളൂ. മേല്‌പടി രോമാഞ്ചജക രംഗം കണ്ട ഗാന്ധിപ്രതിമയും എ.കെ.ജി.പ്രതിമയും ചിരിച്ചില്ല. കാരണം ആ പ്രതിമകൾ വെറും പാവം കല്ലുകളായിരുന്നു.
Generated from archived content: story2_feb5_10.html Author: n_rajan.nair