ഉറയൂരുന്ന പകലിൽ
പയ്യാരത്തിന്റെ പനിനീർ മഴ
അന്തിവെയിലിൽ
ഉലയിലുരുകുന്ന
മോഹപ്പൊന്ന്.
വെയിൽ മാഞ്ഞ്
ഉരുൾ പെയ്യുമ്പോൾ
വിചാരച്ചുഴിയിൽ
വീണുലയുന്ന
മഹാമൗനം.
നറുനിലാവിൽ
കളിപറയുന്ന
നിറയൗവനം
കല്‌പാന്തകാലത്തിൽ
വിഴുപ്പിന്റെ
കർമ്മകാണ്‌ഡം
വറുതിയുടെ കയത്തിൽ
ഉറഞ്ഞുപോയ
വിശപ്പിന്റെ നിലവിളി-
മനുഷ്യായുസ്സ് പകയോടെ
ഊറ്റിക്കുടിച്ച
പാപക്കടവ്.
Generated from archived content: poem11_jan2.html Author: muyyam_rajan
Click this button or press Ctrl+G to toggle between Malayalam and English