മനസ്സിൽ വേദന ഉൾക്കടമാകുമ്പോൾ കണ്ണീരുണ്ടാവുന്നു. അതുപോലെ ഭൂമിയുടെ നിലയ്‌ക്കാത്ത വേദനയാണ് മഴയായി പുറത്ത് വരുന്നത്. അതിന്റെ മൂർത്തീമദ്‌ഭാവമാണ് പ്രളയമായിത്തീരുന്നത്. നമ്മുടെ പാപങ്ങൾ ഭൂമി അനുഭവിച്ച് തീർക്കുന്നതങ്ങനെയാണ്. നമ്മുടെ കൊച്ചുകേരളം വെളളിപ്പൊക്കത്തിന്റെയും കൊടുങ്കാറ്റിന്റെയും ഉരുൾപൊട്ടലിന്റെയും രൂപഭാവത്തിൽ അതിന്റെ കോപം മുടിയഴിച്ചാടുന്നു. മുംബൈ, ഗുജറാത്ത് എന്നിവിടങ്ങളിൽ അതിന്റെ കരാളരൂപം മനുഷ്യജന്മങ്ങളെ ക്രൂരമാക്കി വേട്ടയാടുന്നത് കണ്ടു. ഇത്തരം അനുഭവങ്ങൾക്ക് ഭാഗഭാക്കാവുന്നവരായിരിക്കണം വല്യപാപികൾ. നമ്മൾ കേരളക്കാരുടെ അഹങ്കാര മഹിമ പ്രസിദ്ധമാണ്. കാലം കടലെടുക്കുന്ന കൊച്ചുകേരളം… ആ വാർത്ത ശരിയാവരുതേ… ഇത്രയും കണ്ണീര് കുടിച്ചിട്ടും ഭൂമിക്ക് മതിവരുന്നില്ലേ. നമ്മുടേത് ദൈവത്തിന്റെ സ്വന്തം നാടാണേ… കരുണകാണിക്കണേ…
Generated from archived content: essay3_oct1_05.html Author: muyyam_rajan