കാലാവസ്ഥയ്‌ക്ക് ദേശാന്തരങ്ങളുണ്ട്. കേരളത്തിൽ മഴ വന്നുകഴിഞ്ഞു. അതും മുൻകൂട്ടി. ഇവിടെ സിംഗറോളി വെന്തുരുകുകയാണ്. ഒന്നരമാസം കൂടിയെടുക്കും ഇവിടെ മഴയെത്താൻ… ഇവിടുത്തെ മഴ തീരെ നിസാരമാണ്. ഞാനെന്റെ കൂട്ടുകാരോടൊക്കെ പറയും. മഴ കാണണമെങ്കിൽ മൺസൂൺ കാലത്ത് കേരളത്തിൽ പോണമെന്ന്… കണ്ണ് കുളിർക്കുന്ന ഒരു മഴ കണ്ടിട്ട് കാലം എത്രയായി? ഓർമ്മകൾ കണ്ണീരിൽ കുതിരുന്ന നേരത്ത് നെഞ്ചിൽ നിലയ്‌ക്കാതെ മഴ പെയ്യുന്നുണ്ട് – തോരാത്ത മോഹങ്ങളുടേയും ഒരിക്കലും പെയ്തുതീരാത്ത ആകുലതകളുടെയും, വികാരങ്ങളുടേയും വേലിയേറ്റങ്ങളുടെയും മഴ… ഒരു പുഴ കണക്കെ ഒഴുകുന്നുണ്ട്, മെലിഞ്ഞുണങ്ങി വറ്റിവരണ്ട്…. ഇപ്പോളിങ്ങനെ വേവലാതിയുടെ ഒരു ഉറവ മനസിൽ ചുരത്തുന്നത് വാസ്തവത്തിൽ മഴയുടെ നിനവ് തന്നെയായിരിക്കണം. അങ്ങകലെ പെയ്യുന്ന ഒരു തിമിർത്ത മഴയുടെ…
Generated from archived content: essay1_aug22_07.html Author: muyyam_rajan