രണ്ടു ചെന്നായ്‌ക്കൾ
ഒരിക്കൽ
കടിപിടി കൂടി
ഒരു തുണ്ട് മാംസത്തിന്.
ഇളം മാംസത്തിന്
രുചി കൂടുമെന്ന്
ഒരുത്തൻ.
ആർത്തിയുടെ
കൺനിറവിലായിരുന്നു
അപ്പോഴും, മറ്റേയാൾ
ക്ഷമ കെട്ട മാംസം
ചെന്നായ്‌ക്കളെ
ഉപേക്ഷിച്ച്
യാത്രതിരിച്ചു;
പുതിയ ഇരയെ തേടി.
Generated from archived content: poem5_apr10_07.html Author: muraleekrishnan_naduviledath
Click this button or press Ctrl+G to toggle between Malayalam and English