മൂന്ന് വഴികൾ
ഭിക്ഷാടനത്തിന് മൂന്നുവഴികൾ
ആദ്യം
സിംഹമുനകളാൽ മുറിപ്പെടുന്ന
വെളുത്ത പൂക്കളെ നോക്കി
പിറുപിറുത്തൊഴുകുക
മദ്ധ്യം
അന്തർദാനംചെയ്‌ത നദിയുടെ
നനവിലേയ്‌ക്കിറങ്ങി ആഴത്തിലൊഴുകുക
അന്ത്യം.
മൈനുകൾ വിതറിയ ചുവന്ന മണ്ണിലൂടൊരു
ഒച്ചിനെപ്പോലിഴഞ്ഞൊഴുകുക.
മിശിഹായും പൂവും
ദൈവനാമത്തിൽ വിടർന്ന ഒരു പൂവ്
മിശിഹായോട് പറഞ്ഞുഃ
അനാഥമാക്കപ്പെട്ട എന്റെ സ്‌തനങ്ങളെ
മുന്തിരിച്ചാറാൽ നീ സ്‌നാനപ്പെടുത്തുക.
ഗാഗുൽത്തായിലേക്കുളള വഴികളിൽ
മുലപ്പാൽകൊണ്ടു ഞാൻ നിന്നെ എതിരേൽക്കാം.
Generated from archived content: poem16_july.html Author: munjinadu_padmakumar