കേരളം

പൊട്ടിച്ച്‌

പലവഴി കയറ്റിപ്പോയ

പാറകളിൽ

കേരളത്തിന്റെ

മനസ്സുണ്ടായിരുന്നു.

വെട്ടി

കടൽ കടന്നുപോയ

മരങ്ങളിൽ

ആത്മാവുണ്ടായിരുന്നു.

ഇനി അത്‌ അന്വേഷിച്ചു നടന്നാരും

പാറമടയിൽ വീഴേണ്ട

എല്ലാമിനി

കടലിനപ്പുറത്തുള്ളവന്റെ

വാക്കിലും ഭാഷയിലും

സിനിമയിലും ടിവിയിലും മാത്രം.

Generated from archived content: poem1_oct29_09.html Author: muneer_agragami

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English