വഴികളുടെ ഓർമ്മ
വിടാതെ പിടികൂടുന്ന
സ്വപ്‌നങ്ങളിലാണ്
നാം യാത്ര പോകുന്നത്.
സ്വർഗ്ഗത്തിൽ നിന്ന്
നരകത്തിലേക്കും
ആഗ്രഹങ്ങളിൽ നിന്ന്
അനർത്ഥങ്ങളിലേക്കും
കനം തൂങ്ങിയ ഭാണ്‌ഡക്കെട്ടഴിച്ച്
ഇടയ്‌ക്ക് വേദനയുടെ സത്രത്തിൽ
തങ്ങേണ്ടിവരുമ്പോൾ
അറിയാതെ
പ്രണയത്തിലേക്കും
********
പ്രണയം
വേദനയിൽ നിന്നും
വേർതിരിച്ചെടുത്ത ഒരു വീഞ്ഞ്
ഒടുവിൽ
ചുണ്ടുകളെഴുതിവച്ചതിങ്ങനെ
Generated from archived content: poem15_oct1_05.html Author: muneer_agragami
Click this button or press Ctrl+G to toggle between Malayalam and English