ഒരിക്കലും തുറക്കാത്ത
ഒരു മനസ്സുകൊണ്ട്
ഒരായുഷ്‌ക്കാലം മുഴുവൻ
അവളെങ്ങനെയാണ്
എന്നെ താങ്ങിയത്?
ഊഷരമായിരുന്നിട്ടും
ഞാനെങ്ങനെയാണ്
തളിർത്തത്?
ഒന്നും മനസ്സിലായില്ല
ഒന്നും മനസ്സിലാവാതിരിക്കുന്നതത്രേ
ചിലപ്പോൾ നല്ലത്
Generated from archived content: poem15_jun28_07.html Author: muneer_agragami