കൂപ്പാം ഒരു മാസം കൂപ്പാം
കണ്ടകടച്ചാണിയേയും
പിന്നഞ്ചുവർഷം കൂപ്പൂ
പിന്നൊരു മാസം ഞാൻ കൂപ്പാം!
മാസമരലക്ഷം പോരും
മാർഗ്ഗ തടസ്സമില്ലാതെ
പിന്നെ പറന്നെത്തിയുണ്ണാം
കല്യാണം ‘ജനകീയ’മാക്കാം
ചാക്കാലവന്നാൽ പറക്കാം
സേവനപ്പൊയ്‌മുഖം നീട്ടാം
പത്രാസിൽ സ്‌മാരകം തീർക്കാം
പോക്കറ്റുകാലിയാകാതെ
വിപ്ലവഗീതങ്ങൾ പാടാൻ
എ.സി.യുളള ഓഫീസിൽ കേറാം
‘ത്യാഗധനനായി’ മാറി
‘നാടിന്റെ രോമാഞ്ച’മാകാം
ടിക്കറ്റെടുക്കാതെ തന്നെ
കോടീശ്വരനായി മാറാം
ജനാധിപത്യത്തിൽ ജനകീയം കാച്ചി
മേനിയിൽ തേച്ചുകുളിക്കാം
Generated from archived content: poem14_mar.html Author: mughathala