മലയാണ്മ

കുയിൽ വാണിപ്പെണ്ണാണേ

അഴകേലും പെണ്ണാണേ

ഹൃദയത്തിൽ പൂവാണേ

അതുനിറയെ തേനാണേ

മധുവോലും മൊഴിയാണേ

കനിവിന്റെ നിറവാണേ

ലാളിത്യത്തികവാണേ

സൗന്ദര്യ ഖനിയാണേ

മനസ്സിന്റെ കിനാവാണേ

സ്വപ്‌നത്തിൽ സഖിയാണേ

മലയാണ്മ പെൺകൊടിയേ

നീയെന്നും നിധിയാണേ

മാമകതൂലികയിൽ

നീ നൃത്തം ചെയ്‌തീടൂ!

നീയെന്നിൽ ലയിച്ചീടൂ

ഞാൻ മാറാം നീയായി!

Generated from archived content: poem11_july.html Author: mughathala

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here